എസ് ടി യു നേതാവ് ശംസുദ്ദീന്‍ ആയിറ്റിയെ മുസ്ലീംലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ പഞ്ചായത്ത് ലീഗ് ശുപാര്‍ശ

തൃക്കരിപ്പൂര്‍: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവ് ശംസുദ്ദീന്‍ ആയിറ്റിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അംഗവും എസ്.ടി.യു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും തയ്യല്‍ തൊഴിലാളി യൂണിയന്‍(എസ്.ടി.യു.) സംസ്ഥാന പ്രസിഡണ്ടുമാണ് ശംസുദ്ദീന്‍ ആയിറ്റി.

പഞ്ചായത്തിലെ ആയിറ്റി ഒന്നാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ട് പി.പി അബ്ദുര്‍ റഷീദ് ഹാജി, ലീഗ് പ്രവര്‍ത്തകന്‍ വയലോടി വാര്‍ഡിലെ കെ. മുഹമ്മദ് കുഞ്ഞി എന്നിവരെയും മുസ്ലിംലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം മേല്‍ഘടകത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.

Oldest